Advertisements
|
പ്രസിഡന്റ് ദ്രൗപതി മുര്‍മു പോര്‍ച്ചുഗലില്‍ എത്തി
ജോസ് കുമ്പിളുവേലില്‍
ലിസ്ബണ്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ലിസ്ബണില്‍ എത്തി. റിപ്പബ്ളിക് ഓഫ് പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയുടെ ക്ഷണപ്രകാരമാണ് പ്രസിഡന്റ് മുര്‍മു പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്നത്. തിങ്കളാഴ്ച രാവിലെ, ലിസ്ബണിലെ ഐതിഹാസികമായ 'പ്രാസ ഡോ ഇംപെരിയോ'യില്‍ ദ്രൗപതി മുര്‍മുവിന് ആചാരപരമായ സ്വീകരണം നല്‍കി, പ്രസിഡന്റ് മാര്‍സെലോ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
ഇന്ത്യ~പോര്‍ച്ചുഗല്‍ ബന്ധം ചരിത്രപരവും ശാശ്വതവുമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് മുര്‍മു, ഉഭയകക്ഷി ബന്ധം വര്‍ഷങ്ങളായി ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു, ഇത് വിവിധ മേഖലകളിലെ പരസ്പര ബഹുമാനവും സഹകരണവും പ്രതിഫലിപ്പിക്കുന്നു എന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.
സ്വീകരണത്തിന് ശേഷം, പ്രസിഡന്റ് മുര്‍മു പോര്‍ച്ചുഗീസ് നേതാക്കളുമായി പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തി. വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം, സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ്ിന്റെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, അവസാനമായി 1998~ല്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍ ആണ് പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ചത്.പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രപതി കാണും.
പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹം സമീപകാല കുടിയേറ്റക്കാരും ഇന്ത്യന്‍ വംശജരും ചേര്‍ന്നതാണ്. ലിസ്ബണ്‍ മെട്രോപൊളിറ്റന്‍ ഏരിയ, പോര്‍ട്ടോ, അല്‍ഗാര്‍വ് മേഖല എന്നിവിടങ്ങളിലാണ് ഇന്‍ഡ്യാക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
2024~ല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പോര്‍ച്ചുഗലില്‍ ഏകദേശം 104,000 ഇന്ത്യക്കാരുണ്ടെന്നാണ് കരുതുന്നത്.
യോഗ, ആയുര്‍വേദം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജനപ്രീതിയില്‍ സമൂഹത്തിന്റെ സാംസ്കാരിക സ്വാധീനം പ്രകടമാണ്
അതേസമയം 2018 നും 2023 നും ഇടയിലുള്ള 6 വര്‍ഷത്തിനിടെ 45,000 ഇന്ത്യക്കാരാണ് രാജ്യത്ത് സ്ഥിരതാമസമാക്കിയത്.മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ ഒട്ടനവധി മലയാളികളും ജോലിയ്ക്കും പഠനത്തിനുമായി പോര്‍ട്ടുഗലില്‍ കുടിയേറിയിട്ടുണ്ട്.
പോര്‍ച്ചുഗല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം, സ്ളൊവാക്യ സന്ദര്‍ശിയ്ക്കും. സ്ളൊവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുടെ ക്ഷണപ്രകാരമാണ് പ്രസിഡന്റ് മുര്‍മു സ്ളൊവാക്യയില്‍ എത്തുന്നത്. കഴിഞ്ഞ 29 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ദ്രൗപതി മുര്‍മുവിന്റേത്.
ഏപ്രില്‍ 7 മുതല്‍ 10 വരെ യാണ് പ്രസിഡന്റ് മുര്‍മുവിന്റെ യൂറോപ്യന്‍ സന്ദര്‍ശനം. |
|
- dated 08 Apr 2025
|
|
Comments:
Keywords: Europe - Otta Nottathil - president_draupathi_murmu_portugal_visit_2025 Europe - Otta Nottathil - president_draupathi_murmu_portugal_visit_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|